10:40pm 06 November 2026
NEWS
വില്ലനായി സംവിധായകൻ മോഹൻ രാജ ..
06/11/2026  03:57 PM IST
Cinema desk
വില്ലനായി സംവിധായകൻ മോഹൻ രാജ ..

 

തമിഴിൽ `ജെയം', ' എം കുമാരൻ സൺ ഓഫ് മഹാലക്ഷ്മി', 'തനി ഒരുവൻ'  തുടങ്ങി നിരവധി വിജയകരമായ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ള സംവിധായകനാണ് മോഹൻ രാജ.  നടൻ രവി മോഹന്റെ സഹോദരനായ മോഹൻ രാജ  വളരെക്കാലമായി  'തനി ഒരുവൻ' ചിത്രത്തിന്റെ രണ്ടാം ഭാഗം  സംവിധാനം ചെയ്യാൻ ശ്രമിച്ചുകൊണ്ടിരുന്നു.  എന്നാൽ ചില കാരണങ്ങളാൽ ഇപ്പോൾ   അത് മാറ്റിവച്ചിരിക്കുകയാണ്. ഇതിനെ തുടർന്ന് മോഹൻരാജ    നടനായി അരങ്ങേറ്റം കുറിക്കുകയാണ്.മരണപ്പെട്ട  നടൻ വിജയകാന്തിന്റെ മകനും നടനുമായ ഷൺമുഖ പാണ്ട്യൻ നായകനായി അഭിനയിക്കുന്ന 'വാണ വേടിക്കൈ' എന്ന ചിത്രത്തിലൂടെയാണ് മോഹൻരാജ തമിഴ് സിനിമയിൽ നടനായി അരങ്ങേറ്റം കുറിക്കുന്നത്! ഇതിൽ പവർ ഫുള്ളായ ഒരു വില്ലനായിട്ടാണത്രെ മോഹൻ രാജ അഭിനയിക്കുന്നത്.  ശിവാനി രാജശേഖരാണ് നായകിയായി അഭിനയിക്കുന്നത്. ഇതിന്റെ ചിത്രീകരണം നടന്നുവരികയാണ്. ഷൺമുഖ പാണ്ഡ്യൻ ഇതുവരെ ചെയ്ത ചിത്രങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമായ ഒരു വേഷമാണ് ഇതിൽ  അവതരിപ്പിക്കുന്നത് എന്നും പറയപ്പെടുന്നുണ്ട്.  'തനി ഒരുവൻ' എന്ന ചിത്രത്തിൽ   അരവിന്ദ് സ്വാമി അവതരിപ്പിച്ച വില്ലൻ കഥാപാത്രം മാതിരിയായ ഒരു വ്യത്യസ്ത കഥാപത്രമാണത്രെ  മോഹൻ രാജ അവതരിപ്പിക്കുന്നത്.ഇവരോടൊപ്പം   'പരുത്തിവീരൻ' ശരവണൻ, ഇന്ദുമതി, ജയപ്രകാശ്, സംവിധായകൻ തമിഴ്, സുബിക്ഷ, തുടങ്ങിയവരാണ് മറ്റുള്ള  പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img